പാലക്കാട്: ലീഡ് കോളജിൽ ഉന്നത് ഭാരത് അഭിയാന്റെ നേതൃത്വത്തിൽ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ഗ്രാമങ്ങളുടെ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിക്കുക എന്നതാണ് ഉന്നത് ഭാരത് അഭിയാന്റെ പ്രധാന ലക്ഷ്യം.
ലീഡ് കോളജ് പബ്ലിക് റിലേഷൻസ് ഓഫീസർ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ലീഡ് കോളജ് ഡയറക്ടർ ഡോ.തോമസ് ജോർജ്, പ്രഭുള്ളദാസ്, പുതുശേരി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 കോളജുകളിലെ വിദ്യാർഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.